കാശ്മീരില്‍ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്തേയ്ക്ക് അയക്കുന്നു: അമിത് ഷാ

single-img
2 July 2019

ജമ്മുകാശ്മീരിലെ സ്‌കൂളുകള്‍ പൂട്ടിക്കുന്ന വിഘടനവാദികള്‍ സ്വന്തം മക്കളെ വിദേശത്താണ് പഠിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരിലെ 130 വിഘടനവാദി നേതാക്കളുടെ മക്കള്‍ വിദേശ രാജ്യങ്ങളിലാണ് പഠിക്കുന്നതും ജോലി ചെയ്യുന്നതും. അവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക തന്റെ പക്കലുണ്ടെന്നും എന്നാല്‍ പേരുകള്‍ പുറത്ത് പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

എന്തുകൊണ്ടാണ് കശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരുന്നതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകള്‍ പൂട്ടിക്കുകയും കുട്ടികളോട് കല്ലെറിയാന്‍ പറയുകയും ചെയ്യുന്നവരുടെ മക്കളും ബന്ധുക്കളുമാണ് വിദേശരാജ്യങ്ങളില്‍ കഴിയുന്നത്.

ഒരു വിഘനവാദി നേതാവിന്റെ മകന്‍ സൗദിയില്‍ ജോലിചെയ്യുന്നത് 30 ലക്ഷം രൂപയോളം മാസവരുമാനത്തിലാണ്. 90 ശതമാനം നേതാക്കളുടെയും കുടുംബവും ബന്ധുക്കളും കഴിയുന്നത് ഗള്‍ഫ് രാജ്യങ്ങളിലോ പാകിസ്താനിലോ ആണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.