തൊടുപുഴയില്‍ വിവാഹദിവസം ബ്യൂട്ടിപാര്‍ലറില്‍ പോയ വധു കാമുകനൊപ്പം ഒളിച്ചോടി; പിന്നീട് വന്‍ ട്വിസ്റ്റ്

single-img
1 July 2019

പ്രതിശ്രുത വധു വിവാഹ ദിവസം രാവിലെ കാമുകനൊപ്പം ഒളിച്ചോടി. തൊടുപുഴയ്ക്ക് സമീപമാണ് സംഭവം. രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതി ബ്യൂട്ടി പാര്‍ലറിന് സമീപം കാത്ത് നിന്ന കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

ഇത് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. പകരം മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. വിവാഹദിവസം പെണ്‍കുട്ടി കാമുകനൊപ്പം നാട് വിട്ട കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചു. ഒടുവില്‍ വൈകിട്ടോടെ കാമുകനെയും യുവതിയെയും കണ്ടെത്തി വീട്ടുകാര്‍ വിവാഹം നടത്തി കൊടുത്തു.