ടെക്‌സാസില്‍ വിമാനം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു

single-img
1 July 2019

അമേരിക്കന്‍ സ്റ്റേറ്റായ ടെക്‌സാസില്‍ സ്വകാര്യ വിമാനം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു. ആഡിസണ്‍ മുനിസിപ്പല്‍ വിമാനത്താവളത്തിലാണ് അപകടം. പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേല്‍ക്കൂരയില്‍ തട്ടി തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ 350 എന്ന ചെറുവിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.