നാവായിക്കുളത്ത് ആർഎസ്പി സ്ഥാനാർത്ഥിയെ തോൽപ്പിച്ച് സിപിഎം വിജയം: ബിജെപി ബിഎസ്പിക്കും പിറകിൽ നാലാംസ്ഥാനത്ത്

single-img
28 June 2019

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം ഇടമൺ നില വാർഡിൽ എൽഡിഎഫിന് ചരിത്ര വിജയം. എൽ ഡി.എഫ് സ്ഥാനാർത്ഥി എം നജീം 108 വോട്ടുകൾക്ക് യുഡിഎഫിനെ പരാജയപ്പെടുത്തി. 

യുഡിഎഫ് ഘടകകക്ഷിയായ ആർ എസ്.പി സ്ഥാനാർത്ഥിയായിരുന്ന  ഷാനവാസിനെ തോൽപിച്ചാണ് എൽഡിഎഫ് വാർഡ് സ്വന്തമാക്കിയത്.  ബി.ജെ.പി വെറും 126 വോട്ടുകളുമായി ബിഎസ്പിക്ക് പുറകിൽ നാലാം സ്ഥാനത്താണ്. 

എം നജീമിനെ വർക്കല എം എൽ എ അഡ്വ വി.ജോയ് ജോയ് അഭിനന്ദിച്ചു.