കല്ലറ പഞ്ചായത്ത് ഭരണം ഇടതിന് നഷ്ടമായി

single-img
28 June 2019

44 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫലം അറിവായ 25 വാര്‍ഡില്‍ 11 സീറ്റില്‍ വീതം എല്‍.ഡി.എഫും യു.ഡി.എഫും ജയിച്ചു. മൂന്നില്‍ ബി.ജെ.പിയും. തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ യു.ഡി.എഫ് ജയിച്ചതോടെ എല്‍.ഡി. എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി. ശിവദാസ് 143 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്. ലതയെയാണ് പരാജയപ്പടുത്തിയത്. വെള്ളംകുടി വാര്‍ഡിലെ മെമ്പറായിരുന്ന സജുവിന് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

17 വാര്‍ഡുകളാണ് കല്ലറ പഞ്ചായത്തിലുള്ളത്. ഇതില്‍ 9 എണ്ണം എല്‍.ഡി.എഫും എട്ടെണ്ണം യു.ഡി.എഫും നേടിയിരുന്നു. എന്നാല്‍ സജുവിന്റെ രാജിയോടെ രണ്ട് മുന്നണികള്‍ക്കും എട്ടു സീറ്റുകള്‍ എന്ന നിലയിലായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമാകുകയും ചെയ്തു.