ഹിന്ദിക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത് കൊടിക്കുന്നിൽ

single-img
17 June 2019

ലോക്‌സഭാംഗമായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയില്‍. ഹിന്ദി നിര്‍ബന്ധമാക്കുന്നതിന് എതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്  കേരളത്തില്‍നിന്നുള്ള അംഗം ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത്.

പതിനേഴാം ലോക്‌സഭയില്‍ ഏറ്റവും സീനിയറായ അംഗങ്ങളില്‍ ഒരാളാണ് മാവേലിക്കരയുടെ പ്രതിനിധിയായ കൊടിക്കുന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സുരേഷ് സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം കൊടിക്കുന്നില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് രാഷ്ട്രീയ വ്യാഖാനങ്ങളും പ്രചരിക്കുന്നുണ്ട്. സീനിയര്‍ അംഗമായ കൊടിക്കുന്നില്‍ തന്നെയായിരിക്കും ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് എന്നാണ് ഇതു നല്‍കുന്ന സൂചനയെന്ന് നേതാക്കള്‍ പറയുന്നു. സഭാ സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് കൊടിക്കുന്നില്‍ സുരേഷും ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയുമായിരുന്നു.