നടന്‍ വിനായകനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം: തെറിവിളിക്കുന്നവര്‍ക്ക് ‘മുട്ടന്‍പണി കൊടുത്ത്’ താരം

single-img
3 June 2019

നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. വിനായകന്റെ ഫെയ്‌സ്ബുക് പേജിലും പുതിയ സിനിമ തൊട്ടപ്പന്റെ ടീസറിനു താഴെയും ജാതീയമായി അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, അതാണു തിരഞ്ഞെടുപ്പില്‍ കണ്ടതെന്നായിരുന്നു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്. ഇതാണ് സൈബര്‍ ആക്രമണത്തിന് ഇടയാക്കിയത്.

ആക്രമണം കടുത്തതോടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുള്ള തന്റെ പേജിന്റെ പ്രോഫൈല്‍ ചിത്രവും കവര്‍ ഇമേജും മാറ്റിയാണ് വിനായകന്റെ പ്രതികരണം. പ്രോഫൈല്‍ ചിത്രം കാളിയും, കവര്‍ ചിത്രം അയ്യപ്പനുമാണ് ഇപ്പോള്‍. ഇത് വിനായകന്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് നല്‍കിയ മറുപടിയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.