വെല്‍ഫയര്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് കെ.ജി. മോഹനന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

single-img
3 June 2019

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കെ ജി മോഹനന്‍ ബി ജെ പിയില്‍ ചേര്‍ന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന മോഹനന്‍ കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബി ജെ പി അംഗത്വം സ്വീകരിച്ചത്. ബി ജെ പി വക്താവ് ബി. ഗോപാലകൃഷ്ണനാണ് മോഹനന് അംഗത്വം നല്‍കി ബിജെപിയിലേക്ക് സ്വീകരിച്ചത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് മോഹനന്‍ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഇദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തത്. ഈ മാര്‍ച്ചില്‍ പാര്‍ട്ടി വിട്ടു.