‘പൂഞ്ഞാറിന്റെ മണ്ണില്‍ നിന്നും ഇനി നിയമസഭയുടെ പടി പിസി ജോര്‍ജ് കാണില്ല’; വൈറലായി മൗലവിയുടെ പ്രസംഗം

single-img
2 June 2019

മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവി. ഈരാറ്റുപേട്ടയില്‍ നടന്ന പ്രതിഷേധ സംഗമത്തിലാണ് നദീര്‍ മൗലവി പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ചത്. മൗലവിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

‘ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാറ്റുപേട്ടക്കാര്‍. ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എം.എല്‍.എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’ മൗലവി പറയുന്നു.

എം.എല്‍.എയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നമ്മള്‍ എന്നും കൊടുത്തിട്ടുണ്ട്. എം.എല്‍.എയുമായി ഞാന്‍ വളരെ അടുത്തയാളാണെന്നും ഒരു പരിധിവരെ അയാളെ സഹിക്കാമെന്നും മൗലവി പറയുന്നു. ഈ നാട്ടുകാര് മൊത്തം തീവ്രവാദികളാണെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ടയെന്നും മൗലവി ചോദിക്കുന്നു. ആരാണ് ഇവിടെ തീവ്രവാദം കാണിച്ചിട്ടുള്ളത്.

അയാള്‍ തുറന്ന് പറയട്ടെ. ഈരാട്ടുപേട്ടയിലെ മുസ്‌ലിങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എം.എല്‍.എയാകാമെന്ന് അയാള്‍ കരുതുന്നുണ്ടാകും. ഇല്ല ജോര്‍ജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പി.സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഇല്ലായെന്ന് ഉറക്കെ വിളിച്ചു പറയുന്നതും വീഡിയോയില്‍ കൃത്യമായി കേള്‍ക്കാവുന്നതാണ്.

നേരത്തെ ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും മുസ്ലിങ്ങള്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവരാണെന്നും പറഞ്ഞ പിസി ജോര്‍ജിന്റെ ഒരു ഫോണ്‍ സംഭാഷണമാണ് വിവാദമായത്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും പെരുന്നാളിനു ശേഷം കാര്യങ്ങള്‍ ഈരാറ്റുപേട്ടയില്‍ പറയുമെന്നും പിസി പറഞ്ഞിരുന്നു.

പ്രതിഷേധ സമ്മേളനത്തില്‍

ഫോണിലൂടെ മുസ്ലീം സമുദായത്തെ അവഹേളിച്ച പിസി ജോര്‍ജ്ജ് എംഎല്‍എ ഇനി പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തില്ലെന്ന് പുത്തന്‍ പള്ളി ജും അ മസ്ജിദ് ഇമാം കെ.എ.മുഹമ്മദ് നദീര്‍ മൗലവി. ഫോണിലൂടെ മതനിന്ദാ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എക്കെതിരെ പ്രതിഷേധിച്ച് കൊണ്ടും നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഈരാറ്റുപേട്ടയിലെ സംയുക്ത മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയാത്തുദ്ദീന്‍ ഹൈസ്‌കൂളിന് സമീപം നടന്ന പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

Posted by നമ്മുടെ ഈരാറ്റുപേട്ട on Sunday, May 26, 2019