നിങ്ങളുടെ ഷെയര്‍ 1947 ലെ ഇന്ത്യാ വിഭജനകാലത്ത് നല്‍കിയതാണ്; മുസ്ലീങ്ങള്‍ക്ക് തുല്യനീതിയുണ്ടെന്ന് പറഞ്ഞ ഒവൈസിയോട് ബി.ജെ.പി നേതാവ്

single-img
2 June 2019

ഇന്ത്യയുടെ വിഭജനകാലത്ത് 1947 ല്‍ തന്നെ അസദുദ്ദീന്‍ ഒവൈസിയുടെ പങ്ക് നല്‍കിയിരുന്നെന്ന് ബി.ജെ.പി നേതാവ് മാധവ് ഭണ്ഡാരി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ കുടിയാന്മാരല്ലന്നും തുല്യനീതിയുണ്ടെന്നും പറഞ്ഞ എ.ഐ.എം.ഐ.എം നേതാവിന് മറുപടിയുമായാണ് മാധവ് ഭണ്ഡാരി എത്തിയത്.

അസദുദ്ദീന്‍ ഒവൈസി സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കണം. ആരും അവനെ ഒരു കുടിയാന്‍ എന്ന് വിളിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം പങ്കിനെ കുറിച്ച് സംസാരിച്ച സ്ഥിതിക്ക് 1947ല്‍ തന്നെ ഉവൈസിയുടെ ഓഹരികള്‍ നല്‍കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു – മാധവ് ഭണ്ഡാരി പറഞ്ഞു.

മുസ്ലിംകളെ പൗരന്മാരായി കണക്കാക്കണമെന്നും കുടിയേറ്റക്കാരെപ്പോലെ പെരുമാറരുതെന്നും അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. മക്ക മസ്ജിദില്‍ ജമാഅത്ത് ഉല്‍ വിദയില്‍ (റംസാന്‍ അവസാന വെള്ളിയാഴ്ച) പ്രസംഗിക്കുകയായിരുന്നു ഉവൈസി.

മോദിക്ക് ക്ഷേത്രം സന്ദര്‍ശിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പള്ളികളും സന്ദര്‍ശിക്കാം. മോദിക്ക് ഒരു ഗുഹയില്‍ ഇരിക്കാന്‍ സാധിക്കുമെങ്കില്‍ മുസ്ലിംകള്‍ക്ക് നമ്മുടെ പള്ളികളില്‍ ഇരിക്കാമെന്ന് അഭിമാനത്തോടെ പറയുന്നു. 300 ല്‍ അധികം സീറ്റുകള്‍ നേടിയെന്നത് വലിയ കാര്യമല്ല. ഇന്ത്യക്കൊരു ഭരണഘടന ഉണ്ട്. ബി.ജെ.പി 300 സീറ്റുകള്‍ക്ക് നേടിയെന്നത് കൊണ്ട് നമ്മുടെ അവകാശങ്ങള്‍ എടുത്തുമാറ്റാനാവില്ല. ഓരോ പൗരനും മതസ്വാതന്ത്ര്യത്തിന് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.