എന്‍കെ പ്രേമചന്ദ്രന്റെ വാഹനത്തിനു നേരെ കൊല്ലത്ത് പ്രതിഷേധം; 2 പേര്‍ക്ക് വെട്ടേറ്റു

single-img
2 June 2019

കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വാഹനം സിപിഐ–സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റു. പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോകുമ്പോഴായിരുന്നു സംഭവം. വാഹനം തടഞ്ഞ സിപിഐ പ്രവര്‍ത്തകരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തില്‍ പരവൂര്‍ പാരിപ്പള്ളി റോഡ് ഉപരോധിച്ചു.