സെന്തില്‍ കൃഷ്ണ നായകനാകുന്ന ‘ഈ നായര് പിടിച്ച പുലിവാല്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

single-img
2 June 2019

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം സെന്തില്‍ കൃഷ്ണ നായകനാകുന്ന പുതിയ ചിത്രം ‘ഈ നായര് പിടിച്ച പുലിവാലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 1958ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നായര് പിടിച്ച പുലിവാലിന്റെ പേരിനോട് സാമ്യമുള്ള പേരിലാണ് സെന്തിലിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത് എന്നതാണ് ഒരു പ്രത്യേകത. നവാഗതനായ ജയരാജ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെപി ജയരാജും സക്കീര്‍ ഹൈദ്രോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ സന്തോഷ് വര്‍മ്മയാണ് രചിക്കുന്നത്. ബിജിപാലാണ് സംഗീതം. സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് മാഫിയാ ശശിയാണ്. അനില്‍ നായരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്തില്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.