ബന്ധുവിനെ പ്രണയിച്ചതിന് കൊടുംക്രൂരത; മലപ്പുറത്ത് യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു, കെട്ടിത്തൂക്കി മൂത്രം കുടിപ്പിച്ചു

single-img
2 June 2019

പ്രണയിച്ചുവെന്ന പേരില്‍ മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവിന് ഗുണ്ടാ ആക്രമണം നേരിട്ടതായി പരാതി. പാതായ്ക്കര ചുണ്ടപറ്റ  നാഷിദ്അലി (20 )ക്കാണ് മര്‍ദ്ദനേറ്റത്. റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചു. കത്തി കൊണ്ട് കയ്യിലും കാലിലും മുറിവേൽപ്പിച്ചു. തലകീഴായി കെട്ടിത്തൂക്കിയും ഇരുമ്പ് കമ്പി കൊണ്ട് കാലിലും മര്‍ദ്ദിച്ചെന്നുമാണ് ആരോപണം.

പെൺകുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് യുവാവ് പറയുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. യുവാവിന്റെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്ന് ഇയാളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണെമന്നാവശ്യപ്പെട്ട് നിരന്തരമായ ഭീഷണി ഉണ്ടായിരുന്നു. നാഷിദിന്‍റെ കൈക്ക് പൊട്ടലുണ്ട്.