‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് കെ.സുരേന്ദ്രന്‍; ‘ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍’

single-img
2 June 2019

‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ ആയിരുന്നു കെ.സുരേന്ദ്രന്റെ തുറന്നുപറച്ചില്‍.

ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിനാണ് ഉള്ളി ഉള്ളി എന്ന വിളിയാണെന്ന് കെ.സുരേന്ദ്രന്‍ മറുപടി നല്‍കിയത്. ഞാന്‍ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയുമല്ല ഞാന്‍.

ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കടപ്പാട്: മനോരമന്യൂസ്