മമ്മൂട്ടി രമേശ് പിഷാരടി ചിത്രം ‘ഗാനഗന്ധര്‍വന്‍’ ചിത്രീകരണം തുടങ്ങി: ചടങ്ങില്‍ അമ്പരപ്പിച്ച് മോഹന്‍ലാലിന്റെ വരവ്; വീഡിയോ

single-img
2 June 2019

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി.പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്. കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിഗും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങില്‍ മമ്മൂട്ടിയും പിഷാരടിയും ഉള്‍പ്പെടെ അണിയറപ്രവര്‍ത്തകരെല്ലാം എത്തിയിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് മോഹന്‍ലാലും ചടങ്ങിനെത്തി. പിഷാരടിക്ക് ആശംസകള്‍ നേര്‍ന്നാണ് മോഹന്‍ലാല്‍ മടങ്ങിയത്.