‘അനുഗ്രഹീതന്‍ ആന്റണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദുല്‍ഖര്‍

single-img
2 June 2019

സണ്ണി വെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. തമിഴ് ഹിറ്റ് ചിത്രം 96 ല്‍ കുട്ടി ജാനുവായെത്തിയ ഗൗരിയാണ് നായിക. എന്റെ പ്രിയപ്പെട്ട സണ്ണിച്ചന് എല്ലാവിധ ആശംസകളും. നിറയെ സ്‌നേഹവും പ്രാര്‍ത്ഥനകളും. ഇതൊരു മനോഹരമായ ചിത്രമാകുമെന്ന് ബെറ്റ് വെക്കുന്നെനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ കുറിച്ചു.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടേതാണ്. നവീന്‍ ടി മണിലാലിന്റേതാണ് തിരക്കഥ. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ശെല്‍വകുമാര്‍ എസ് ആണ്. സംഗീതം അരുണ്‍ മുരളീധരന്‍.