അമല പോളിന്റെ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്

single-img
2 June 2019

ഫസ്റ്റ് ലുക് കൊണ്ട് തന്നെ ഞെട്ടിച്ച അമല പോള്‍ നായികയായ തമിഴ് ചിത്രം ആടയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ്. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തില്‍ മുറിവുകളുമായി അര്‍ധനഗ്‌നയായി സഹായത്തിനായി കരയുന്ന അമലയാണ് പോസ്റ്ററില്‍. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറുകയായിരുന്നു.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിനായി വന്‍ മേക്കോവറാണ് അമല നടത്തിയത്. റാണ ദഗുബാട്ടിയാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്നാണ് പുറത്തു വരുന്ന സൂചനകള്‍. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. അമലപോളിനെ നായികയാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.