ഇതാണ് ശരിയായ മുഖം; മേക്കപ്പില്ലാത്ത ചിത്രങ്ങൾ പങ്കുവച്ച് നടി കാജൽ അഗർവാൾ; കൈയ്യടിയുമായി സോഷ്യൽ മീഡിയ
1 June 2019
ഇതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ മേക്കപ്പില്ലാത്ത ചിത്രങ്ങൾ പങ്കുവച്ച് വൈറലാവുകയാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. ‘മേക്കപ്പിന് ഒരാളുടെ ബാഹ്യസൗന്ദര്യം വർധിപ്പിക്കാൻ സാധിക്കും, എന്നാല്‍ അത് ഒരാളുടെ ആന്തരിക സൗന്ദര്യത്തിന്റെ പ്രതിഫലനമല്ല എന്ന ഹാഷ്ടാഗോടു കൂടിയാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.
നിങ്ങള്‍ ആരാണ് എന്നുള്ളത് കാണിച്ചുതരാൻ മേക്കപ്പിന് സാധിക്കില്ല. ശരിയായ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതലാണ്. സൗന്ദര്യ വർധക വസ്തുക്കള്‍ക്കായി ഒരുപാട് പണം പലരും മുടക്കാറുണ്ട്. പക്ഷെ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത്’.– കാജൽ എഴുതുന്നു.