ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു

single-img
30 May 2019

ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ കാറപകടത്തില്‍ മരിച്ചു. 42 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനടുത്തായിരുന്നു അപകടം. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചത്.