കേന്ദ്രമന്ത്രിയാകാനല്ല ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് ഡല്‍ഹിക്ക് പോയത്: കുമ്മനം രാജശേഖരന്‍

single-img
30 May 2019

കേന്ദ്ര മന്ത്രിസഭ അധികാരമേല്‍ക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകാനാണ് താന്‍ ഡല്‍ഹിയിലേക്ക് വന്നതെന്ന് കുമ്മനം രാജശേഖരൻ. അടിയന്തരമായിഡല്‍ഹിയിലെത്താൻ ഇന്നലെ വൈകീട്ടാണ് കുമ്മനം രാജശേഖരനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് രാവിലെയാണ് കുമ്മനം അവിടേക്ക് തിരിച്ചത്.

തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതല്ലെന്നും കേന്ദ്രമന്ത്രിസഭയിലേക്ക് ഇല്ലെന്നും കുമ്മനം പ്രതികരിച്ചു. കേന്ദ്ര മന്ത്രിയാകാനല്ല ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് ഡല്‍ഹിയിലെത്തിയതെന്നാണ് കുമ്മനം രാജശേഖരന്‍റെ പ്രതികരണം.