കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാം

single-img
30 May 2019

അടുത്ത ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോകരുതെന്ന എഐസിസി തീരുമാനം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാധകമല്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പതിവ് പോലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി സംസാരിച്ചത്.

കോണ്‍ഗ്രസ് വക്താക്കള്‍ അടുത്ത ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വക്താക്കളെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തരുതെന്ന് മാധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു.