നമ്മള്‍ മിടുക്കന്മാരല്ലേ; നമ്മുടെ നാട്ടില്‍ ആര്‍.എസ്.എസിന് ഒന്നും ചെയ്യാന്‍ പറ്റില്ല; വിനായകന്‍

single-img
29 May 2019

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതെന്ന് നടന്‍ വിനായകന്‍. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും വിനായകന്‍ പറഞ്ഞു. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. നമ്മുടെ നാട്ടിലൊന്നും അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചു. മീഡിയാ വണ്ണിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.

കടപ്പാട്: മീഡിയവണ്‍