പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു

single-img
29 May 2019

പെട്രോൾ, ഡീസൽ വില കുതിക്കുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസൽ ലിറ്ററിന് 73 പൈസയുമാണ് വർധിച്ചത്. ഇന്നലെ മാത്രം പെട്രോളിന് 11 പൈസയും ഡീസലിന് അഞ്ചുപൈസയും കൂടി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പ്രധാന എണ്ണക്കമ്പനികൾ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. എന്നാൽ മെയ് 19-ന് അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ മെയ് 20 മുതൽ ഇന്ധനവില വർധിപ്പിക്കുകയായിരുന്നു.