മമ്മൂട്ടിയുടെ നായിക ഇനി ലോക്‌സഭയിലെ ‘താരമാണ്’

single-img
29 May 2019

ലൗ ഇന്‍ സിങ്കപ്പൂര്‍ എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച നവനീത് കൗര്‍ ഇപ്പോള്‍ ലോക്‌സഭാ എംപിയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ അമരാവതിയില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ചാണ് കൗര്‍ എംപിയായത്. എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് നവനീത് കൗര്‍ പറഞ്ഞു.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള 33 കാരിയായ നവനീതയുടെ ഭര്‍ത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്‌നേരയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ആണ്. ആ മണ്ഡലവും അമരാവതിയില്‍ ഉള്‍പ്പെടുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും സൗന്ദര്യവതിയായ എം.പിയായി മാദ്ധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുന്ന നവനീത് കൗര്‍ റാണ നരേന്ദ്രമോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ 76 വനിതകളാണ് എം.പി മാരായി തെരഞ്ഞെടുക്കപ്പെട്ടത്.