വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇനി കുമ്മനം വിചാരിക്കണം

single-img
29 May 2019

വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലേക്ക് ഉടന്‍ ഉപതിരഞ്ഞെടുപ്പു നടക്കണമെങ്കില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വിചാരിക്കണമെന്ന് കെ മുരളീധരന്‍. താന്‍ വിജയിച്ചപ്പോള്‍, എതിര്‍ സ്ഥാനാര്‍ഥി കുമ്മനം നല്‍കിയ തിരഞ്ഞെടുപ്പു കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്.

അതിനെതിരെ താന്‍ സുപ്രീം കോടതിയില്‍ നിന്നു സ്റ്റേ നേടി. കുമ്മനം കേസ് പിന്‍വലിച്ചാല്‍ സുപ്രീം കോടതിയിലെ ഹര്‍ജി താനും പിന്‍വലിക്കാം. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പു നടന്നാല്‍ യുഡിഎഫ് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകേണ്ടതായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ഥി നല്‍കിയ കേസ് കാരണം നടന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.