ബി.ജെ.പി വെട്ടില്‍: മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 60 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന് ബി.എസ്.പി എം.എല്‍.എ

single-img
28 May 2019

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 60 കോടി രൂപ വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് ബി.എസ്.പി എം.എല്‍.എ രമാഭായ് സിങ്. മന്ത്രിസ്ഥാനവും അവര്‍ വാഗ്ദാനം ചെയ്തുവെന്നും രമാഭായ് സിങ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി വലിയ ശ്രമങ്ങള്‍ നടത്തുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. മെയ് 21 ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തന്നെ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ബി.എസ്.പി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.

‘അവര്‍(ബി.ജെ.പി) എല്ലാവര്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വിഡ്ഡികള്‍ മാത്രമാണ് അവരുടെ സ്വാധീനത്തിന് മുന്‍പില്‍ വഴങ്ങുക. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവര്‍ എന്നെയും വിളിച്ചിരുന്നു. എന്നാല്‍ ആ വാഗ്ദാനം ഞാന്‍ നിരസിച്ചു. 60 കോടി രൂപ വരെ അവര്‍ നിരവധി പേര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്’ രമഭായ് സിങ് പറഞ്ഞു.

2018 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലാണ് ബി.എസ്.പി വിജയിച്ചത്. 230 ല്‍ 114 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

https://www.timesnownews.com/india/article/madhya-pradesh-bsp-mla-makes-stunning-claim-says-bjp-offered-rs-50-crore-ministerial-berth-to-quit/426207