പിണറായിയുടെ ശൈലി മാറ്റണം എന്ന് പറയുന്നത് ശരിയല്ല; ഈ ശൈലി അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്: കാനം രാജേന്ദ്രന്‍

single-img
28 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് ഒരു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി പിണറായിയുടെ ശൈലി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്നു പറഞ്ഞ കാനം ഈ ശൈലി അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ കേരള ജനത അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും ചോദിച്ചു.

വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അത് കോണ്‍ഗ്രസിന്റ രാഷ്ട്രീയ പക്വത കുറവാണെന്ന് കാനം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്നു വന്ന എല്ലാ വിമര്‍ശനങ്ങളും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ വിശദമാക്കി.