ബി.ജെ.പിയുടെ വിജയത്തിന് കാരണം കോണ്‍ഗ്രസ്; നാടകം കളിക്കാതെ രാഹുല്‍ ഗാന്ധി രാജിവെക്കണമെന്ന് സി.പി.ഐ; ‘പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ല’

single-img
28 May 2019

ബി.ജെ.പിയുടെ വന്‍ വിജയത്തിന് ഉത്തരവാദി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്‍. രാഹുല്‍ഗാന്ധിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നാടകം കളിക്കാതെ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമാണെന്ന് കരുതിയ ഇടങ്ങളില്‍ ഒന്നും കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചില്ല. അടുത്തിടെ അധികാരത്തിലെത്തിയ ആത്മവിശ്വാസത്തില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇഞ്ച് പോലും ഇടം നല്‍കിയില്ല.

മൂന്നിടത്തും ഫലം വന്‍ തോല്‍വിയാണെന്നും അതുല്‍കുമാര്‍ അഞ്ജന്‍ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും സി.പി.ഐ നേതാവ് വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.