നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രജ്ഞ പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്ത്

single-img
27 May 2019

മലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യം നേടിയ പ്രജ്ഞാ സിങ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്ത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ പ്രജ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

വീല്‍ ചെയറിലായിരുന്നു അവര്‍ പ്രചാരണത്തിന് ഇറങ്ങിയത്. ഈ സാഹചര്യത്തിലാണ് പ്രജ്ഞ പരസഹായമില്ലാതെ നടക്കുന്ന വീഡിയോ ചര്‍ച്ചയായിരിക്കുന്നത്. സംഘപരിവാര്‍ വിമര്‍ശനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ യൂട്യൂബര്‍ ധ്രുവ് റാഠിയാണ് പ്രജ്ഞ പരസഹായമില്ലാതെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

‘എന്താണ് ആ വീല്‍ചെയറിന്റെ ആവശ്യം? ഇത് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള മറ്റൊരു നാടകമാണോ?’ എന്നു ചോദിച്ചുകൊണ്ടാണ് ധ്രുവ് റാഠി പ്രജ്ഞയുടെ വീഡിയോ പങ്കുവെച്ചത്.

‘സ്തനാര്‍ബുദം ഉള്ളതിനാലും പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്നതിനാലുമാണ്’ പ്രജ്ഞയ്ക്ക് ജാമ്യം അനുവദിക്കുന്നത് എന്നാണ് ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നത്.

What is the need for that Wheelchair? Is this yet another Drama to fool people?

Posted by Dhruv Rathee on Sunday, May 26, 2019