ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്: തുറന്നടിച്ച് ജോയ് മാത്യു

single-img
27 May 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നാണ് ജോയ് മാത്യു പറയുന്നത്.

‘ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും.’–ജോയ് മാത്യു കുറിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.