അത് വ്യാജം: തുറന്നുപറഞ്ഞ് നടി അനു സിത്താര

single-img
27 May 2019

വിവാഹത്തിനു ശേഷം സിനിമയിലെത്തി മലയാളത്തിലെ മുന്‍നിര നായികമാരില്‍ പേരെടുത്ത താരമാണ് അനു സിത്താര. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരം തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യാറുണ്ട്.

തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടു പങ്കുവയ്ക്കാനും താരം ശ്രമിക്കാറുണ്ട്. അതിനിടെയാണ്, താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് അനു സിത്താര വ്യക്തമാക്കി. തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം വ്യാജവാര്‍ത്തയെ തള്ളിയത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.