സിനിമയെ ഏറെ ഇഷ്ടവും അതിനൊപ്പം പേടിയുമാണെന്ന് സുറുമി മമ്മൂട്ടി
26 May 2019
സിനിമയെ ഏറെ ഇഷ്ടവും അതിനൊപ്പം പേടിയുമാണെന്ന് മമ്മൂട്ടിയുടെ മകള്‍ സുറുമി. ക്യാമറയുടെ മുമ്പില്‍ തന്നെ നില്ക്കുവാന് ഏറെ നാണമാണെന്നും സുറുമി ഏഷ്യവില്ലയുടെ അഭിമുഖത്തില്‍ പറഞ്ഞു. ഫോട്ടോഗ്രാഫിയോട് അല്പം കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല.
വാപ്പച്ചി ഒരു കാര്യവും ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. എന്നും ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ പൂര്‍ണ പിന്തുണയുമായി നിന്നിരുന്നു. ചിത്രക്കാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. താന്‍ വരച്ച എല്ലാ ചിത്രങ്ങളുടെയും പ്രദര്‍ശനമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സുറുമി.