രാജ്യത്തെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല; മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിക്കുന്ന നിയമം കൊണ്ടുവരണം: ബാബാ രാംദേവ്‌

single-img
26 May 2019

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്‌.
ഒരു കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട്‌ നിയമം കൊണ്ടുവരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല.

ജനസംഖ്യ ഇനിയും കൂടിയാൽ താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്‌ വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. രാംദേവ്‌ അഭിപ്രായപ്പെട്ടു. ഇങ്ങിനെ ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍പ്പിന്നെ ഏത്‌ മതത്തിലുള്ളവരായാലും മൂന്ന്‌ കുട്ടികള്‍ വേണമെന്ന്‌ ചിന്തിക്കില്ല.

ഇന്ത്യയിൽ സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം. എന്നാൽ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂമാത്രമല്ല, ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്നും ബാബാ രാംദേവ്‌ പറഞ്ഞു.