കേരളത്തില്‍ കനത്ത ജാഗ്രത നിര്‍ദേശം; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നു

single-img
26 May 2019

സംസ്ഥാനത്തെ തീരപ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. ശ്രീലങ്കയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

സംശയകരമായി കേരള തീരത്ത് ബോട്ടുകള്‍ കണ്ടെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, പൊലീസ് എന്നിവരെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ പള്ളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നു ശ്രീലങ്കന്‍ സൈനിക മേധാവി പറഞ്ഞിരുന്നു.