മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്; തങ്ങളുടെ നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട് മുസ്ലിം കുടുംബം

single-img
25 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച ഒരു കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു മുസ്ലിം കുടുംബം. കുടുംബം ഇതിനെ കുറിച്ച് പറയുന്നത് ഇങ്ങിനെ- ‘അതെ, ഞങ്ങളുടെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തും എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു കുട്ടിയുടെ അമ്മ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം പറയുന്നു. ലോക്സഭയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷത്തിനും മുകളില്‍ 303 സീറ്റുകള്‍ നേടിയാണ് വീണ്ടും മോദി അധികാരത്തിലേക്കെത്തുന്നത്.