ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബബ്ബർ രാജിവെച്ചു

single-img
24 May 2019

ലോക്സഭാ തെരെഞ്ഞെടുപ്പിലെ പരാ‍ജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് ബിജെപി അദ്ധ്യക്ഷൻ രാജ് ബബ്ബർ സ്ഥാനമൊഴിഞ്ഞു. തന്റെ രാജിക്കത്ത് അദ്ദേഹം രാഹുൽ ഗാന്ധിയ്ക്ക് കൈമാറി.

ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബറിന്റെ രാജി. കോൺഗ്രസിന്റെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹം പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം സംസ്ഥാനത്ത് പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാൻ അദ്ദേഹം തീരുമാനിച്ചത്. റായ്ബറേലിയിൽ സോണിയാ ഗാന്ധിയുടെ സീറ്റിൽ മാത്രമാണ് കോൺഗ്രസിനു ജയിക്കാനായത്.