അമിത് ഷായെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ: കോണ്‍ഗ്രസ് ക്യാമ്പില്‍ ഞെട്ടല്‍
അമിത് ഷായെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ. അമിത് ഷായുടെ സംഘടനാപാടവം അംഗീകരിച്ചേപറ്റൂ. കോണ്‍ഗ്രസ് നേതാക്കളുടേത് അലസമായ പ്രവര്‍ത്തനശൈലിയാണ്. അനാഥമായ ബൂത്തുകള്‍ക്ക് പാര്‍ട്ടിയെ ജയിപ്പിക്കാന്‍ കഴിയില്ലെന്നും സി.ഡബ്ല്യു.സി സ്ഥിരം ക്ഷണിതാവ് കൂടിയായ പി.സി.ചാക്കോ പറഞ്ഞു. മനോരമന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു പി.സി.ചാക്കോയുടെ തുറന്നുപറച്ചില്‍:
അതേസമയം, തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത യോഗത്തില്‍ ചര്‍ച്ചയാകും. യു.പിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളെ താഴെയിറക്കാനുള്ള ബി.ജെ.പി ശ്രമവും പാര്‍ട്ടി ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഉടന്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്. ഇരട്ടി പ്രഹരമെന്നോണം അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രമുഖ നേതാക്കളായ ജോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിങും പരാജയപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി ഇന്നലെ രാജി സന്നദ്ധത അറിയിച്ചിരുന്നു. തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാഹുല്‍ അധ്യക്ഷനായി തുടരാന്‍ തീരുമാനിച്ചുള്ള പ്രമേയം പ്രവര്‍ത്തക സമിതി പാസാക്കിയേക്കും. പരാജയ കാരണം പരിശോധിക്കാന്‍ ഒരു സമിതിയും രൂപീകരിക്കും.
രാജസ്ഥാനിലും മധ്യപ്രദേശിലും തേടിയ നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തര്‍ക്കമാണെന്ന വിമര്‍ശം ശക്തമാണ്. ഇതും കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള ബി.ജെ.പി ശ്രമവും ചര്‍ച്ചയാകും.