ശബരിമല വിഷയം തിരിച്ചടി ആയില്ല; പരാജയം അംഗീകരിക്കുന്നു: കെ സുരേന്ദ്രന്
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തിരിച്ചടി ആയില്ലെന്നും അതുകൊണ്ട് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ഒരു ലക്ഷം വോട്ടിലേറെ കൂടിയത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.
തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നു എന്നും താൻ മത്സരിച്ച പത്തനംതിട്ടയിൽ വീണാ ജോർജ് ജയിച്ചേക്കുമെന്ന ആശങ്കയിൽ ഭൂരിപക്ഷ സമുദായത്തിന്റെ ഒരു വിഭാഗം വോട്ടുകൾ യുഡിഎഫിന് പോയതായി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കിയുള്ള ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ സ്വീകരിക്കാന്‍ കാരണമെന്ന് പറഞ്ഞ സുരേന്ദ്രൻ, ഇടതുമുന്നണിക്കുണ്ടായത് ദയനീയ പരാജയമാണെന്നും. ശബരിമല വിഷയത്തിൽ സ്വീകരിച്ച ഇടതുപക്ഷ നിലപാടാണ് ദയനീയ പരാജയത്തിലേക്ക് അവരെ എത്തിച്ചത് എന്നും അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ പുറത്താക്കിയ കോണ്‍ഗ്രസിനെ കേരളം സ്വീകരിച്ചതിന് പിന്നില്‍ ഇടതുപക്ഷത്തിന്റെ വിഷലിപ്തമായ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. അതേപോലെതന്നെ പി സി ജോർജ് ഫാക്ടർ തിരിച്ചടി ആയോ എന്ന് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.