മോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു

single-img
23 May 2019

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നരേന്ദ്രമോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു. രാഹുല്‍ ഗാന്ധി അമേഠിയില്‍ 30,000ലധികം വോട്ടുകള്‍ക്ക് പിന്നിലാണ്.

അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്.

എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു. മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്.

എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുക്ഷത്തിലേക്ക് എത്തി.

ലീഡ് തിരിച്ചുപിടിച്ച് ഉണ്ണിത്താന്‍

കാസര്‍ഗോഡ് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒന്നാമത്. 52 വോട്ടുകളുടെ ലീഡാണ് ഉണ്ണിത്താനുള്ളത്. ഇതോടെ ആലപ്പുഴയില്‍ മാത്രം എല്‍ഡിഎഫ് മുന്നില്‍.

രാജസ്ഥാനില്‍ ബിജെപി തൂത്തുവാരി

രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല

ഇപ്പോള്‍ 51 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഇക്കുറിയും പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കില്ല. യുപിഎക്ക് ആകെ 101 സീറ്റുകളില്‍ ഇപ്പോള്‍ ലീഡുണ്ട്.

ജയപ്രദയെ പിന്നിലാക്തി അസം ഖാന്‍

ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദ പിന്നില്‍. എസ്!പിയുടെ അസം ഖാനാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

വീണ്ടും മോദി ഭരണം

295 സീറ്റുകളില്‍ ബിജെപി തനിച്ച് ലീഡ് ചെയ്യുന്നു. എന്‍ഡിഎയുടെ ആകെ ലീഡ് 330 സീറ്റുകളിലാണ്.

ആറ്റിങ്ങലില്‍ ഒരിടത്ത് മാത്രം സമ്പത്ത്

വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ സമ്പത്തിന് ലീഡ് ലഭിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യഘട്ടം മുതല്‍ തന്നെ മണ്ഡലത്തില്‍ അടൂര്‍പ്രകാശ് മുന്നില്‍ നില്‍ക്കുകയാണ്. ഇവിടെ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 8432 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അടൂര്‍പ്രകാശിനുള്ളത്.

രാഹുലിനെ പിന്നിലാക്കി സ്മൃതി

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാക്കി സ്മൃതി ഇറാനി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നില്‍

കര്‍ണാടകത്തിലെ കലബുര്‍ഗിയില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നില്‍.