തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നു; അവസാന നിമിഷം ആരോപണവുമായി കുമ്മനം
23 May 2019
തലസ്ഥാന ജില്ലയിൽ ക്രോസ് വോട്ടിംഗ് നടന്നെന്ന ആരോപണം ഉയർത്തി ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് ഇടതു-വലതു മുന്നണികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും കുമ്മനം കുറ്റപ്പെടുത്തി.
എന്തുതന്നെയായാലും തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും തലസ്ഥാന ജില്ലയുടെ നഷ്ട്പ്പെട്ട പ്രതാപം തിരിച്ചെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വരെ ക്രോസ് വോട്ടിംഗ് നടന്നുവെങ്കിൽ അത് ബിജെപിക്ക് പ്രശ്നമുണ്ടാക്കില്ല എന്ന നിലപാടിലായിരുന്നു കുമ്മനവും ബിജെപിയും.