പിണറായി വിജയന് നന്ദി പറഞ്ഞ് കെ. സുധാകരന്‍

single-img
23 May 2019

യുഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, 2014ലേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി അധികാരത്തിലേക്ക്. ബിജെപി 292 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2014ല്‍ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു.

അതിനിടെ, മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രഗ്യാസിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിലെ ദിഗ്‌വിജയ് സിങിനെയാണ് പ്രഗ്യ പിന്നിലാക്കിയത്.