ചരിത്രമെഴുതി ഡീന്‍ കുര്യാക്കോസ്; തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട്ടില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമാകും

single-img
23 May 2019

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം. 1984ലെ തെരഞ്ഞെടുപ്പില്‍ പി.ജെ കുര്യന്‍ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ മറികടന്നു.

അതിനിടെ, വയനാട്ടില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമാകുമെന്ന സ്ഥിതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി. 39,116 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നേടിയത്.

രാഹുല്‍ തരംഗമാണ് വയനാട് മണ്ഡലത്തില്‍ ദൃശ്യമായത്. സംസ്ഥാനത്തെ ഏറ്റവുമധികം ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ രാഹുല്‍ മുന്നിട്ടു നില്‍ക്കുകയാണ്. 32,7590 വോട്ടുകളാണ് രാഹുല്‍ ഗാന്ധി നേടിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.പി സുനീറിന് 125421 വോട്ടുകളാണ് സുനീര്‍ നേടിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ അധ്യക്ഷനെ തന്നെ വയനാട്ടില്‍ നിര്‍ത്തിയത്.

വയനാട്ടില്‍ എന്‍.ഡി.എയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു തുഷാര്‍ അവകാശപ്പെട്ടത്. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. നിലവില്‍ 25000 രൂപയാണ് കെട്ടിവെക്കേണ്ടത്.