ജയരാജന് പങ്കില്ല; പക്ഷേ ആക്രമിച്ചത് സിപിഎമ്മാണെന്നു സി ഒ ടി നസീര്‍

single-img
22 May 2019

തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ സി ഒ ടി നസീര്‍. ആക്രമണത്തില്‍ സിപിഎം നേതാവ് പി ജയരാജന് പങ്കുളളതായി കരുതുന്നില്ലെന്നും നസീര്‍ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് തലശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.പാര്‍ട്ടിക്ക് പങ്കില്ലെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ അവകാശവാദം തള്ളിയാണ് നസീര്‍ രംഗത്തുവന്നത്.

തന്നെ ആക്രമിച്ചത് സിപിഎമ്മുകാരാണന്ന് താന്‍ മൊഴി നല്‍കിയിട്ടില്ലന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി  നസീര്‍ പറഞ്ഞുവെന്ന അവകാശവാദവുമായി പി ജയരാജന്‍ രംഗത്ത് വന്നിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു പി ജയരാജന്‍  ആരോപണങ്ങള്‍ തള്ളി രംഗത്ത് എത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷിക്കുമെന്ന് തന്നെ സന്ദര്‍ശിച്ച എം വി ജയരാജന്‍ ഉറപ്പ് നല്‍കിയെന്ന് നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരില്‍ കേസൊതുക്കാനാണ് പൊലീസ് ശ്രമിക്കുന്നുതെന്നും നസീര്‍ ആരോപിച്ചു.