എക്‌സിറ്റ് പോളുകള്‍ക്കു പിന്നാലെ ആര്‍.എസ്.എസ് നേതാക്കളുമായി ഗഡ്കരിയുടെ കൂടിക്കാഴ്ച; അപ്രതീക്ഷിത നീക്കങ്ങള്‍

single-img
21 May 2019

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ ചര്‍ച്ച നടത്തി. ഭയ്യാജി ജോഷിയുമായാണ് തിങ്കളാഴ്ച ഗഡ്കരി കൂടിക്കാഴ്ച നടത്തിയത്. ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയുള്ള കൂടിക്കാഴ്ച വലിയ അഭ്യൂഹങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

അടുത്ത സര്‍ക്കാരിലെ ഗഡ്കരിയുടെ റോള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണു റിപ്പോര്‍ട്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഗഡ്കരിക്ക് പ്രധാന സ്ഥാനം ലഭിക്കുമെന്ന് കൂടിക്കാഴ്ചയില്‍ ഉറപ്പ് ലഭിച്ചതായും സൂചനയുണ്ട്. ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഒരു സര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വിജയവര്‍ഗീയ പറഞ്ഞു.