വീണ്ടും മോദി ഭരണത്തിൽ വരുമെന്ന് ആറ് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് ഒന്നൊഴികെ എല്ലാ സര്‍വേകളും

single-img
19 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയത്തോടെ ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും കേന്ദ്രത്തിൽ അധികാരത്തില്‍ വരുമെന്ന് ആറ് എക്സിറ്റ് പോളുകള്‍. പാർലമെന്റിലേക്ക് രാജ്യത്താകെ എന്‍ഡിഎ മുന്നണി 306 സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം പറയുന്നു. യുപിഎക്ക് 132 സീറ്റ്.

അർണാബിന്റെ റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോളും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി – – സി വോട്ടര്‍ സർവേ ഫലത്തിൽ എന്‍ഡിഎയ്ക്ക് 287, യുപിഎയ്ക്ക് 128, മറ്റുള്ളവര്‍ക്ക് 127 എന്നാണ് പ്രവചനം.

ന്യൂസ് എക്സ് ഫലത്തിൽ എന്‍ഡിഎ 298, യുപിഎ 118, മറ്റുള്ളവര്‍ക്ക് 127 എന്നാണ് പ്രവചിക്കുന്നത്. അതേപോലെ ന്യൂസ് നാഷന്റെ എക്‌സിറ്റ് പോള്‍ ഫലവും എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ജന്‍ കി ബാത്ത് എക്‌സിറ്റ് പോളും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് പറയുന്നു. ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എന്‍ഡിഎക്ക് 339 മുതല്‍ 365 വരെയും യുപിഎയ്ക്ക് 77 മുതല്‍ 108 വരെയും മറ്റുള്ളവര്‍ക്ക് 69 മുതല്‍ 95 വരെ സീറ്റുകളുമാണ് പ്രവചിക്കുന്നത്.

അതേസമയം, കേരളത്തില്‍ യുഡിഎഫ് ഭൂരിപക്ഷം സീറ്റുകളും നേടും എന്നാണ് ന്യൂസ് 18 ഒഴികെയുള്ള എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.