അയാള്‍ കാപട്യക്കാരന്; മോദിയുടെ ധ്യാനത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി
19 May 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ധ്യാന’ത്തെ കളിയാക്കി സ്വാമി സന്ദീപാനന്ദ ഗിരി. ഭഗവദ് ഗീതയിലെ കര്‍മ്മ യോഗ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മോദിക്കെതിരെ ‘ആത്മീയ’ ട്രോള്‍ തൊടുത്തത്.
‘ഏതൊരു വിഡ്ഢിയാണോ കൈകാലുകള്‍ മുതലായ കര്മ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സില്‍ ഇന്ദിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാള്‍ മിഥ്യാചാരന്‍ (കാപട്യക്കാരന് )എന്നറിയപ്പെടുന്നു.’
(ഗീത കര്‍മ്മയോഗം)
‘കര്‍മ്മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ ‘
3/6