വോട്ടെണ്ണലിന് മുമ്പേ ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ തകൃതി

single-img
19 May 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്നവസാനിക്കാനിരിക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം സജീവം. ഇതിന്റെ സൂചനകള്‍ നല്‍കി ടി ഡി പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്ന് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു.

ശരത് പവാറിനെയും അദ്ദേഹം വീണ്ടും കണ്ടു. വൈകിട്ട് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കാണും. അഖിലേഷ് യാദവും മായാവതിയും നാളെ ഡല്‍ഹിയിലെത്തുന്നുമുണ്ട്. ചന്ദ്രബാബു നായിഡു എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും, മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി, അജിത് സിങ് എന്നിവരുമായി നായിഡു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും വീണ്ടും ചര്‍ച്ചക്ക് കളമൊരുങ്ങിയത്.