എന്തൊക്കെ അടിയൊഴുക്കുണ്ടായാലും തരൂരിനും ആന്റോയ്ക്കും പ്രതാപനും ജയം ഉറപ്പാണ്; കെ.സി വേണുഗോപാല്‍

single-img
17 May 2019

തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും തൃശൂരില്‍ ടി.എന്‍.പ്രതാപനും ഉറപ്പായും ജയിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. എന്തൊക്കെ അടിയൊഴുക്കുണ്ടായാലും ജയം ഉറപ്പാണ്. 23ന് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ടി.ആര്‍.എസ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചയെന്നും കെ.സി.വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങളില്‍ പകുതിയിലധികം സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് കെ.സി.വേണുഗോപാല്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയധികം പക്ഷപാതപരമായി പ്രവര്‍ത്തിച്ച കമ്മീഷന്‍ വേറെയുണ്ടായിട്ടില്ലെന്നും കെ.സി.വേണുഗോപാല്‍ ആരോപിച്ചു.

കടപ്പാട്: മനോരമന്യൂസ്‌