കാശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു; പിന്നിൽ ഗോസംരക്ഷകർ എന്ന് ആരോപണം; പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ

single-img
16 May 2019

ശ്രീനഗർ: ജമ്മു കാശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു. യുവാവിനെ ആക്രമിച്ചതിന് പിന്നിൽ ഗോസംരക്ഷകരാണെന്നാണ് ആരോപണം. കാശ്മീരിലെ ബധേർവയിലാണ് സംഭവം. കൊലപാതകത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും അധികൃതർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

അക്രമകാരികളുടെ വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്തു കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിന് മുൻപ് കാശ്മീരിലെ ഉദംപൂർ ജില്ലയിൽ 2015 ൽ ട്രക്ക് ഡ്രൈവറെ പശുവിന്‍റെ പേരിൽ കൊലപ്പെടുത്തിയിരുന്നു.