ബിജെപിയ്ക്ക് പരാജയം, യുപിഎ അധികാരത്തിലേക്ക്? ; ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ സര്‍വേയിലെ സുപ്രധാന വിവരങ്ങള്‍ അബദ്ധത്തില്‍ പുറത്തു വന്നു

single-img
16 May 2019

ഈ മാസം 19ന് പുറത്തുവരുമെന്നറിയിച്ച ഇന്ത്യാ ടുഡേആക്സിസ് മൈ ഇന്ത്യ സർവേ ഫലത്തിലെ സുപ്രധാന വിവരങ്ങൾ അബദ്ധത്തിൽ പുറത്തുവന്നതായി റിപ്പോർട്ട്.ഇന്ത്യാ ടുഡേ ചാനലിലെ വാർത്താ മേധാവി രാഹുൽ കൻവാലിൽ നിന്നാണ് വിഡിയോ ലീക്ക് ആയതെന്നാണ് വിവരം. ഇതിനോടകം ട്വിറ്ററിൽ നിരവധി ആളുകൾ വിഡിയോ ഷെയർ ചെയ്യുന്നുണ്ട്.

ലോക്സഭാ സർവേ ഫലം മെയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ അറിയിച്ചിരുന്നത്. അതിനു മുന്നോടിയായി രാഹുൽകന്വാൽ ചെയ്ത ട്വീറ്റ് ഇങ്ങനെ: ‘യുപിയിൽ ബിജെപി ജയിക്കുമെന്ന് ഞങ്ങൾ പറഞ്ഞു. അത് സംഭവിച്ചു. അതുപോലെ ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങൾ പറഞ്ഞതും സംഭവിച്ചു. ഇന്ത്യടുഡേആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകൾ 95 ശതമാനവും ശരിയായിട്ടുണ്ട്’ എന്നായിരുന്നു.